മരിച്ചവരുടെ ഓര്‍മ്മദിനം
മരിച്ചവരുടെ ഓര്‍മദിനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെന്റ് തോമസ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്കു കാര്‍മികത്വം നല്കുന്നു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
ഇരിങ്ങാലക്കുട: മരിച്ചവരുടെ ഓര്‍മ്മദിനത്തില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന ദിവ്യബലിക്കും തിരുകര്‍മ്മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. വിബിന് വേരംപിലാവ്, ബിഷപ്സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. കിഴക്കേപള്ളി സെമിത്തേരിയില്‍ നടന്ന ദിവ്യബലിക്ക് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്മിതക്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ കാരേക്കാടന്‍ സഹകാര്‍മികനായിരുന്നു. സെമിത്തേരിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തി.

വാര്‍ത്ത കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
ഗ്രേസ് 2026: അധ്യാപകര്‍ക്ക് ആദരവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്