സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ മാറ്റിവച്ച് എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കോവിഡ് എന്ന മഹാമാരി നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ അധ്യായന വര്‍ഷം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികള്‍ക്കു ഫീസാനുകൂല്യവും വളരെ താഴെ തട്ടില്‍ ഉള്ള കുട്ടികള്‍ക്കു മുഴുവന്‍ ഫീസിളവും ടെക്സ്റ്റ്ബുക്ക്, നോട്ടുബുക്ക്, സ്കൂള്‍ ബാഗ് തുടങ്ങിയ പഠനോപകരണങ്ങളും വിതരണം ചെയ്യുവാനും തീരുമാനിച്ചു. കൂടാതെ സൗജന്യ യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗജന്യം പ്രയോജനപ്പെടുത്തുവാന്‍ താത്പര്യമുള്ളവര്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസുമായി നേരിട്ടോ 9744692972 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല