ഫേസ് ഷീല്‍ഡുകളും തെര്‍മല്‍ സ്കാനറും കെഎസ്ആര്‍ടി ജീവനക്കാര്‍ക്കു വിതരണം ചെയ്തു
കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ഫേസ് ഷീല്‍ഡുകളുടെയും തെര്‍മല്‍ സ്കാനറിന്റെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സഖാവ് അഭിമന്യു മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചു നടന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ശ്രീജിത്ത്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി, അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എല്‍. ജോസ് മാസ്റ്റര്‍, ചാലക്കുടി കെഎസ്ആര്‍ടിസി ഡിടിഒ കെ.പി. രാധാകൃഷ്ണന്, സിപിഐ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, സിഐടിയു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.എ. ഗോപി, കെഎസ്ആര്‍ടി ഇഎ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.എം. വിനുമോന്, സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് പി. അജിത്കുമാര്‍, യൂണിറ്റ് സെക്രട്ടറി കെ. മധു, യൂണിറ്റ് പ്രസിഡന്റ് കെ.എസ്. പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം