വിജ്ഞാന വാടിയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: ബ്ലോക്ക് പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് ആനന്ദപുരം സാംബവ കോളനിയില്‍ പണിതീര്‍ത്ത വിജ്ഞാന വാടിയുടെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് മുഖ്യാതിഥിയായിരുന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് എസ്എസ്എല്‍സിയില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എ.എം. ജോണ്സണ് അധ്യക്ഷത വഹിച്ചു. മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് രാഘവന് മാസ്റ്റര്‍ എല്‍ഇഡി ടിവി വിജ്ഞാനവാടിക്കു നല്കി. വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്, അഡ്വ. മനോഹരന്, വാര്‍ഡ് മെമ്പര്‍മാരായ മോളി ജേക്കബ്, വത്സന്, വൃന്ദകുമാരി, ഡിവിഷന് മെമ്പര്‍ മിനി സത്യന്, എ.സി. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം