അനര്‍ഹരായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ഊര്‍ജിതമാക്കി
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ വിവിധ പഞ്ചായത്തുകളില്‍ ജൂണ്‍ മാസത്തില്‍ നടന്ന പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 110 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) കണ്ടുപിടിക്കുകയും പൊതുവിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചുവരുകയാണ്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. ജൂലൈ മാസത്തില്‍ ഇതുവരെ നാല്പതിലധികം കാര്‍ഡുടമകള്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്നു മാറ്റുന്നതിനായി അപേക്ഷ നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്ഷന് വാങ്ങുന്നവര്‍, നാലുചക്രവാഹനം ഉള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍, 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ആദായനികുതി നല്കുന്നവര്, പ്രതിമാസം 25000 (പ്രവാസി വരുമാനം ഉള്‍പ്പെടെ) രൂപയിലധികം വരുമാനം ഉള്ളവര്‍ എന്നിവര്‍ മുന്‍ഗണന കാര്‍ഡിനു അര്‍ഹതയില്ല. അരലക്ഷം രൂപവരെ പിഴയും ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. അനര്‍ഹരായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരെക്കുറിച്ച് അറിവുള്ള പൊതുജനങ്ങള്‍ 9188527381 എന്ന നമ്പറില്‍ വിളിക്കണമെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.