നടവരമ്പ് സീഡ് ഫാം നവീകരിച്ചു
നടവരമ്പ്: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നടവരമ്പ് സീഡ് ഫാം നവീകരണം പൂര്‍ത്തിയായി. കുളം, ചുറ്റുമതില്‍, ഗേറ്റ്, തറയോട് വിരിക്കല്‍ എന്നിവയാണു പൂര്‍ത്തിയാക്കിയത്. 17.5 ലക്ഷമാണു പദ്ധതിത്തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, ഡെയ്സി ജോസ്, കെ.ടി. മോഹനന്, പി. സുമേഷ്കുമാര്, ടി.ജി. ശങ്കരനാരായണന്, കെ.ആര്. പ്രീത എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം