സ്പ്രിംഗ് ടോള്‍ തരും സാനിറ്റൈസര്‍, സ്പര്‍ശനമില്ലാതെ
ഇരിങ്ങാലക്കുട: കോവിഡ്-19 വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തില്‍ കരപാദ സ്പര്‍ശനമില്ലാതെ കൈകള്‍ സാനിറ്റൈസ് ചെയ്യുവാന്‍ ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സറുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനികളായ ഐറിന് ആന്റണി, ജോവാന് വിന്‍സെന്റ്, സാക്ഷി മനോജ്, കെ.ജെ. ശിവാനി. ‘സ്പ്രിംഗ് ടോള്‍’ എന്ന പേരിലുള്ള ഈ ഉപകരണം ചെലവു കുറഞ്ഞ രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. പ്രശാന്ത് കെ. ബേബിയുടെയും ഇലക്ട്രോണിക്സ് വിഭാഗം ലാബ് അസിസ്റ്റന്റ് സനലിന്റെയും നേതൃത്വത്തിലാണു നിര്‍മിച്ചിരിക്കുന്നത്. വിവിധ സ്ഥാപനങ്ങള്‍ക്കു വാണിജ്യാടിസ്ഥാനത്തില്‍ ഉപകരണം നല്കുന്നതിനായുള്ള നിര്‍മാണം പുരോഗമിക്കുന്നു. ഫോണ്‍: 8075896339, 9400625785.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിലെ E-PAPER ക്ലിക്ക് ചെയ്യുക