രണ്ട് യുവതികളുടെ വിവാഹച്ചെലവ് ഏറ്റെടുക്കാന്‍ എടതിരിഞ്ഞി സഹകരണ ബാങ്ക്
എടതിരിഞ്ഞി: കോവിഡാനന്തര അതിജീവനപദ്ധതിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്ത് നിവാസികളായ രണ്ടു യുവതികളുടെ വിവാഹം ഏറ്റെടുക്കാനൊരുങ്ങി എടതിരിഞ്ഞി സഹകരണ ബാങ്ക്. പഞ്ചായത്ത്, വില്ലേജ് അധികാരികളുടെ സാക്ഷ്യപത്രത്തോടുകൂടിയാണു അര്‍ഹരെ കണ്ടെത്തുന്നതെന്നും ബാങ്ക് പ്രസിഡന്റ് പി. മണി, സെക്രട്ടറി സി.കെ. സുരേഷ്ബാബു എന്നിവര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്കു അവരുടെ ആചാരനുഷ്ഠാനപ്രകാരം വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിക്കാം. വിവാഹച്ചെലവുകളും പൊതുചടങ്ങുകളും ബാങ്ക് ഏറ്റെടുക്കും. ജാതിമത പരിഗണനയോ എപിഎല്‍ബിപിഎല്‍ വ്യത്യാസങ്ങളോ അര്‍ഹരെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കില്ല. താത്പര്യമുള്ള രക്ഷിതാക്കള്‍ ഈ മാസം 31 നകം ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു അവര്‍ പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരായ എ.കെ. മുഹമ്മദ്, ഇ.വി. ബാബുരാജന്, ടി.വി. വിബിന്, എ.ആര്. സോമശേഖരന്‍, സിന്ധു പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാം വാര്‍ഷിക പൊതുയോഗം നടന്നു
കരുവന്നൂര്‍ ബാങ്ക് ഓണം സഹകരണ വിപണി
ഓണ വിപണിയില്‍ ഇടപെട്ട് സപ്ലൈകോ; 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു