150 വീടുകളെ ദത്തെടുത്ത് താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രം
ഇരിങ്ങാലക്കുട: പ്രളയകാലത്ത് ഇരിങ്ങാലക്കുട രൂപതയില്‍ 150 വീടുകളെ ദത്തെടുത്ത് 15 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതികള്‍ ആവിഷ്കരിച്ച് താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രം. കൊറേണ എന്ന പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടത്തില്‍ താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രം 7.5 ലക്ഷം രൂപയുടെ കാരുണ്യ പ്രവര്‍ത്തികള്‍ക്കു തുടക്കമിട്ടു. ആദ്യഘട്ടമായി 130 കുടുംബങ്ങള്‍ക്കു 1000 രൂപ വീതം സഹായം നല്കി. കര്‍ക്കിടക മാസത്തില്‍ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥരായ 100 കുടുംബങ്ങള്‍ക്കു പലവ്യഞ്ജനകിറ്റ് നല്കികൊണ്ടു രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് നിര്‍വഹിച്ചു. കൈക്കാരന്മാരായ ദേവസിക്കുട്ടി കുറ്റിക്കാടന്‍, ജെരാര്‍ദ്ദ് ചാതേലി, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളങ്കുന്നപ്പുഴ, കുടുബക്ഷേമനിധി അംഗം മാത്യൂസ് കരേടന് എന്നിവര്‍ സന്നിഹിതരായി.