കരുവന്നൂര്‍ ഇല്ലിക്കല്‍ ബണ്ട് റോഡ് സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയായി
കരുവന്നൂര്‍: മേയ് മാസത്തിലുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞ കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റെഗുലേറ്ററിന് തെക്കുവശത്തെ ബണ്ട് റോഡില്‍ നിര്‍മിക്കുന്ന താത്കാലിക സംരക്ഷണഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായി. പുഴയോടു ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മൂര്‍ക്കനാട് കാറളം ബണ്ട് റോഡിലെ സംരക്ഷണഭിത്തിയുടെ ഇടിഞ്ഞുപോയ ഭാഗമാണ് 17 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇടിഞ്ഞുപോയ സ്ഥലത്തിന് പുറമെ കുറച്ചുകൂടി സ്ഥലം നീട്ടി 38 മീറ്ററോളം നീളത്തിലാണ് തെങ്ങിന്‍മുട്ടികള്‍ അടിച്ചിറക്കി, ഒരു മീറ്ററോളം പുഴയില്‍നിന്ന് ചെളി നീക്കംചെയ്തശേഷം കരിങ്കല്ലിട്ട് സംരക്ഷണഭിത്തി നിര്‍മിച്ചിരിക്കുന്നത്. മഴ കനത്തതോടെ കരിങ്കല്ല് കിട്ടാതെ നിലച്ചുപോയ നിര്‍മാണപ്രവൃത്തികള്‍ കഴിഞ്ഞ ദിവസമാണ് തൃശൂര്‍ അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന് പൂര്‍ത്തിയാക്കിയത്. പ്രദേശവാസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പുതുതായി നിര്‍മിച്ച സംരക്ഷണഭിത്തി മുതല്‍ ഇല്ലിക്കല്‍ റെഗുലേറ്റര്‍ വരെയുള്ള ഭാഗത്ത് കരിങ്കല്ലിട്ട് കോണ്‍ക്രീറ്റിടുകയും ചെയ്തിട്ടുണ്ട്. മൂന്നു തവണയാണ് ബണ്ട് റോഡ് ഒരേ സ്ഥലത്ത് ഇടിഞ്ഞത്. 2018ലെ പ്രളയസമയത്താണ് ഇല്ലിക്കല്‍ റെഗുലേറ്ററിന് സമീപം തെക്കേ ബണ്ട് റോഡ് ഇടിഞ്ഞത്. മൂന്നു വര്‍ഷം ഇവിടെ യാതൊരു നിര്‍മാണവും നടത്തിയിരുന്നില്ല. 2021 മേയ് ആദ്യവാരത്തിലുണ്ടായ കനത്ത മഴയില്‍ അതേ സ്ഥലത്ത് റോഡ് കൂടുതല്‍ ഭാഗത്ത് വീണ്ടും ഇടിഞ്ഞതിനെത്തുടര്‍ന്ന് മുളകള്‍ കെട്ടിവെച്ച് അതിനിടയില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പ് താത്കാലികമായി ബണ്ട് ബലപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ മേയ് മാസത്തില്‍ നേരത്തെ സ്ഥാപിച്ച മുളംകുറ്റികള്‍ വീണ്ടും ഇടിഞ്ഞു. തുടര്‍ന്നാണ് മന്ത്രി ആര്. ബിന്ദു ഇടപെട്ട് 17 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചത്.

വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം