സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2023 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട: കത്തീഡ്രല്‍ ദേവാലയത്തിലെ 2023 ജനുവരി ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് നിര്‍വഹിച്ചു. കൈക്കാരന്മാരായ ഒ.എസ്. ടോമി ഊളക്കാടന്‍, ബാബു കുറ്റിക്കാട്ട് നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഡേവീസ് ഷാജു മുളരിക്കല്‍ ഓട്ടക്കാരന്, ജോയിന്റ് കണ്‍വീനര്‍മാരായ ഗിഫ്റ്റ്സണ്‍ ബിജു അക്കരക്കാരന്‍, സിജു പൗലോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.