സെന്റ് ജോസഫ്സില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ് പദ്ധതി നടപ്പിലാക്കി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ലോക മുള ദിനത്തിനോടനുബന്ധിച്ചു കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ് പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ ഭാഗമായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യമായി നല്കിയ മുള തൈകളുടെ വിതരണോദ്ഘാടനം റവന്യു മന്ത്രി അഡ്വ. കെ. രാജന് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ആശ തോമസിന് നല്കി നിര്‍വഹിച്ചു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജന്‍ പുറന്തള്ളിക്കൊണ്ട് നമ്മുടെ പാരിസ്ഥിതിക ഘടന നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് മുളകള്‍ക്കുണ്ട്. ഈ പ്രാധാന്യം വിദ്യാര്‍ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനും മുള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സസ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം