സർക്കാർ ജനറൽ ആശുപത്രിയിൽ യുവാവിന്റെ അതിക്രമം
ഇരിഞ്ഞാലക്കുട: രാത്രിയിൽ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിയ യുവാവ് മണിക്കൂറുകളോളം ആശുപത്രിയെ മുൾമുനയിൽ നിർത്തി. വാർഡുകളിലേക്ക് ഓടിക്കയറി ഒച്ചയുണ്ടാക്കുകയും. ആശുപത്രിയിൽ എത്തിവരുടെ വാഹനങ്ങൾ തട്ടി ഇടുകയും കേടുപാടുകൾ വരുത്തുകയും. ബൈക്കുകൾ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന ആംബുലൻസുകൾക്ക് തടസ്സമായി കൊണ്ടു വയ്ക്കുകയും. രോഗികളോടൊപ്പം വന്നവരോട് അസഭ്യം പറയുകയും. ഡോക്ടറെ കണ്ട് വാഹനങ്ങളിലേക്ക് കയറാൻ പോകുന്നവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത് ആശുപത്രി വളപ്പിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പുല്ലൂർ ഊരകം സ്വദേശി ടിറ്റോ സെബാസ്റ്റ്യനു നേരെയും ആക്രമണം ഉണ്ടായി. മുൻ പഞ്ചായത്തംഗം സതീശൻ പുല്ലൂർ ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിനെ വിവരം അറിയിച്ചതോടെ ഉടൻ തന്നെ ഇരിഞ്ഞാലക്കുട പോലീസ് സംഭവസ്ഥലത്ത് എത്തി. പോലീസ്ജീപ്പ് കണ്ടതോടെ യുവാവ് ആശുപത്രി വളപ്പിനോട് ചേർന്നുള്ള വീടിന്റെ മതിൽക്കെട്ട് ചാടി കടന്നു രക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചീട്ടുണ്ട്. യുവാവ് കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാണെന്ന് പറയപ്പെടുന്നു. മുമ്പും ഈ യുവാവിൽനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം