പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 32 വര്‍ഷം തടവ്
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 32 വര്‍ഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി. ആര്. രവിചന്ദര്‍ വിധി പ്രസ്താവിച്ചു. 2017 സെപ്റ്റംബര്‍ മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കയ്പമംഗലം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ കയ്പമംഗലം സ്വദേശി കുട്ടൻ ( 55 ) എതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയതു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: മുഖ്യപ്രതി ബെഞ്ചമിനെ അറസ്റ്റ് ചെയ്തു
ബാറില്‍ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസില്‍ മുന്‍ അക്കൗണ്ടന്റിനെ തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു
വില്‍പ്പനക്കായി സൂക്ഷിച്ച അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ശേഖരവുമായി ആളൂര്‍ പഞ്ഞപ്പിള്ളി സ്വദേശിനിയെ അറസ്റ്റ് ചെയ്തു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍