വനിതാ ഫിറ്റ്നെസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു

പാലപ്രക്കുന്ന് അങ്കണവാടിയില്‍ വനിതാ ഫിറ്റ്നെസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന്: പാലപ്രക്കുന്ന് അങ്കണവാടിയില്‍ വനിതാ ഫിറ്റ്നെസ് സെന്റര്‍ തുറന്നു. വനിതകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആറാംവാര്‍ഡിലെ പാലപ്രക്കുന്ന് അങ്കണവാടിക്കെട്ടിടത്തില്‍ ഫിറ്റ്നെസ് സെന്റര്‍ തുറന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയുടെ ഫിറ്റ്നെസ് ഉപകരണങ്ങള്‍ അനുവദിച്ചു. ഫിറ്റ്നെസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷനായി. ഷീലാ അജയഘോഷ്, ഫസ്നാ റിജാസ്, അസ്മാബി ലത്തീഫ്, ജിയോ ഡേവിസ്, സിന്ധു ബാബു, ഷംസു വെളുത്തേരി, സിമി റഷീദ്, സീമന്തിനി സുന്ദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.