എടതിരിഞ്ഞി വില്ലേജ് ഓഫീസ് നിര്‍മാണം പുനരാരംഭിച്ചില്ല; ബിജെപി പ്രതിഷേധ ജ്വാല
എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജ്വാല ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അര്‍ച്ച അനീഷ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: നിലവില്‍ ഉണ്ടായിരുന്ന എടതിരിഞ്ഞി വില്ലേജ് ഓഫീസ് പൊളിച്ച് മാറ്റി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ ഹൈടെക് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിനെതിരെ ബിജെപി പ്രതിഷേധ ജ്വാല എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സംഘടിപ്പിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് കോലാന്ത്ര അധ്യക്ഷ വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അര്‍ച്ച അനീഷ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്, വാണികുമാര്‍ കോപ്പിള്ളിപ്പറമ്പില് എന്നിവര്‍ പ്രസംഗിച്ചു ശ്രീജിത്ത് മണ്ണായില്‍ സ്വാഗതവും ബിജോയ് കളരിക്കല്‍ നന്ദിയും പറഞ്ഞു സുജിത ഷിനോബ്, നിജീഷ് കോപ്പിള്ളി പറമ്പില്‍ നിഷാ പ്രനിഷ്, അജയന് പൊന്നമ്പള്ളി, പ്രഭാത വെള്ളാപ്പള്ളി, നിഷ രാകേഷ്, ശിവന് കോപ്പുള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നല്കി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്