അവകാശ ദിന റാലിയും പൊതുയോഗവും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഏരിയ സംയുക്ത കിസാന്‍ മോര്‍ച്ച, ട്രേഡ് യൂണിയന്, കര്‍ഷക തൊഴിലാളി യൂണിയന് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ അവകാശ ദിന റാലി.
ഇരിങ്ങാലക്കുട: ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യ വിടുക, കോ ഓര്പ്പറേറ്റ് കമ്പനികള്‍ കൃഷി ഉപേക്ഷിക്കുക, അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പിന്റെ താരിഫ് വാറിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പ്രതികരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഏരിയ സംയുക്ത കിസാന്‍ മോര്‍ച്ച, ട്രേഡ് യൂണിയന്, കര്‍ഷക തൊഴിലാളി യൂണിയന് സംഘടനകളുടെ ആഭിമുഖ്യത്തില്‍ അവകാശ ദിന റാലിയും പൊതുയോഗവും നടത്തി. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറില്‍ നടന്ന പൊതുയോഗം കിസാന്‍ സഭാ ഏരിയാ പ്രസിഡന്റ് ഒ.എസ്. വേലായുധന്റെ അധ്യക്ഷതയില്‍ സിഐടിയു ജില്ലാ ട്രഷറര്‍ ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ടിയുസിഐ ജില്ലാ പ്രസിഡന്റ് കെ.എം. ജയകൃഷ്ണന്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി, പ്രസിഡന്റ് സി.ഡി. സിജിത്ത്, കിസാന്‍ സഭാ ഏരിയാ സെക്രട്ടറി, കെ.എസ് ബൈജു, കേരള കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, കെഎസ് കെടിയു ഏരിയാ പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു, കെഎസ് കെഎസ് ജില്ലാ സെക്രട്ടറി സിദ്ധാര്ത്ഥന് പട്ടേപ്പാടം എന്നിവര്‍ സംസാരിച്ചു. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് സ്വാഗതവും, കെഎസ്കെടിയു ഏരിയാ സെക്രട്ടറി കെ.വി. മദനന് നന്ദിയും പറഞ്ഞു.