സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് ആക്രമണം, സ്റ്റേഷന് റൗഡിയും കൂട്ടാളിയും അറസ്റ്റില്‍
വിഷ്ണു പ്രസാദ്, മുഹമ്മദ് ഷാഫി.
കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും
ഇരിങ്ങാലക്കുട: സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുണ്ടായ ആക്രമണത്തില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളിയും അറസ്റ്റില്‍. പഴുവില്‍ ചിറക്കല്‍ സ്വദേശി പരേക്കാട്ടില്‍ വീട്ടില്‍ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് (23), മാള പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ള പുത്തന്‍ച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെ കോണത്തുകുന്ന് ജനതാ കോര്‍ണര്‍ സ്വദേശി ആലുക്കത്തറ വീട്ടില്‍ പ്രകാശന് (58) എന്നയാളുടെ സഹോദരന്റെ മകനായ ഷാന്‍ ഓടിച്ച് വന്നിരുന്ന കാര്‍ പ്രകാശന്റെ വീട്ടിലേക്ക് കയറ്റിടുവാന് ശ്രമിക്കുന്ന സമയത്ത് പ്രതികള്‍ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് ഷാനുമായി തര്‍ക്കമുണ്ടായി.
പ്രതികള്‍ ഹെല്‍മെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷന് എന്നയാളെയും അസഭ്യം പറയുകയും തീര്‍ത്തു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രകാശന്റെ കഴുത്തിന് നേരെ കത്തി വീശുകയും പ്രതികള്‍ വിളിച്ച് വരുത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ വന്ന് കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാനെരുങ്ങുകയും ഭീഷണിപ്പെടുത്തുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐമാരായ എ.കെ. സോജന്, എം.ആര്. കൃഷ്ണപ്രസാദ്, പി.ആര്. ദിനേഷ് കുമാര്‍, കെ.എം. നാസ്സര്‍, ജിഎസ്ഐ സതീശന്, മുഹമ്മദ് റാഷി, ജിഎഎസ്ഐ ഷാബു, ഗോപകുമാര്‍, ജിഎസ് സിപിഒമാരായ അർജുന്, കമല്‍കൃഷ്ണ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്