സാണ്ടര്‍ കെ. തോമസ് അനുസ്മരണം
ഫാസിസത്തിന്റെയും നാസിസത്തിന്റെയും മിത്രമായ നിശബ്ദതയെ കീറിമുറിച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു സാണ്ടര്‍ കെ. തോമസ് എന്നു എല്‍ജെഡി ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി പറഞ്ഞു. സാണ്ടര്‍ അനുസ്മരണ സമിതി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച എട്ടാമത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളി കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ബാബു, തിരക്കഥാകൃത്ത് സിബി കെ. തോമസ്, സംവിധായകന് തോംസണ്‍, പാപ്പച്ചന് വാഴപ്പിള്ളി, വാക്സറിന്‍ പെരേപ്പാടന്, ജോര്‍ജ് കെ. തോമസ്, വര്‍ഗീസ് തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. തോമസ് ചേനത്തുപറമ്പന് സംവിധാനം ചെയ്ത ഭൂമിയിലെ മാലാഖമാര്‍ എന്ന ടെലിഫിലിം യൂജിന്‍ മൊറേലി തിരക്കഥാകൃത്ത് സിബി കെ. തോമസിനു നല്കി പ്രകാശനം ചെയ്തു.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു
കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക- കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക ബിജെപി മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി