ക്രൈസ്റ്റ് കോളജ് സ്പോര്‍ട്സ് മെറിറ്റ് ഡേ 2022-23
ഇരിങ്ങാലക്കുട: കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരവും, ക്രൈസ്റ്റ് കോളജ് പൂര്‍വ വിദ്യാര്‍ഥിയുമായ യു. ഷറഫലി മുഖ്യാതിഥിയായ ചടങ്ങില്‍ ക്രൈസ്റ്റ് കോളജിന്റെ കായികതാരങ്ങളെയും അധ്യാപകരെയും ആദരിച്ചു. ഇന്റര്‍ നാഷണല്‍ 3, നാഷണല്‍ ഗെയിംസ് മെഡല്‍ 2, സീനിയര്‍ നാഷണല്‍ ആന്‍ഡ് ജൂണിയര്‍ നാഷണല്‍ മെഡല്‍ 31, ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മെഡല്‍ 29 എന്നിവയാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയ മെഡലുകള്‍. കൂടാതെ ജൂണിയര്‍ നാഷണല്‍, ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി, സീനിയര്‍ നാഷണല്‍ തലങ്ങളിലായി 200 ഓളംപേര്‍ കേരളത്തിനായും, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായും ജേഴ്സി അണിഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ 16 എണ്ണത്തില്‍ ചാമ്പ്യന്‍സ്, 9 എണ്ണത്തില്‍ സെക്കന്റ്, 8 എണ്ണത്തില്‍ മൂന്നാമത് എന്നിവയും ക്രൈസ്റ്റ് നേടി. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാമ്പള്ളി അധ്യക്ഷനായിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സാംബശിവന്, നാഷണല്‍ ടെന്നിസ് അസോസിയേഷന് ട്രഷറര്‍ ആയിരുന്ന ടി.ഡി. ഫ്രാന്‍സിസ്, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, കോച്ച്മാരായ ദ്രോണാചാര്യ ടി.പി. ഔസേപ്പ്, വാള്‍ട്ടര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ഡോ. ബി.പി. അരവിന്ദ, ഡോ. സോണി ജോണ്‍, ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ പ്രസംഗിച്ചു.