എസ്സി കമ്മ്യൂണിറ്റി ഹാളുകളിലേക്ക് മേശയും കസേരയും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ പഞ്ചായത്തും, ആളൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ് പട്ടികജാതി കമ്മ്യൂണിറ്റി ഹാളുകളിലേക്ക് സ്റ്റീല്മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ മേശയും കസേരയും നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയന്, മെമ്പര്‍മാരായ മിനി സുധീഷ്, പി.സി. ഷണ്മുഖന്, ജിഷ ബാബു, ഓമന ജോര്‍ജ്, മേരി ഐസക്, സവിത ബിജു, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യം ചെയര്‍പേഴ്സണ്‍ ഷൈനി തിലകന് സ്വാഗതവും സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു