അനന്ത സാധ്യതകളുമായി റോബോട്ടിക്സ് പരിശീലന കളരി ജ്യോതിസ് കോളജില്‍
ഇരിങ്ങാലക്കുട: ജ്യോതിസ് ഐടിയില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്സ് നിര്‍മ്മാണവും പരിശീലനവും അതിന്റെ അനന്തസാധ്യതകളെ കുറിച്ചുള്ള സൗജന്യ സെമിനാര്‍ നടത്തി. വരും കാലഘട്ടത്തില്‍ മനുഷ്യ ജീവിതത്തില്‍ റോബോട്ടുകളുടെ ആവശ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ജ്യോതിസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം വര്‍ഗീസ് സംസാരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ക്രൈസ്റ്റ് സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഡയറക്ടറും സൃഷ്ടി റോബോട്ടിക് പ്രൈവറ്റ് ലിമറ്റഡിന്റെ കോഫൗണ്ടര്‍ ആന്‍ഡ് സിഇഒ കൂടിയായ പ്രഫ. സുനില്‍ പോള്‍ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ ഐടി കോഡിനേറ്റര്‍ എം.എസ്. ഹുസൈന്, എക്സി. ഡയറക്ടര്‍ ബിജു പൗലോസ്, കോഴ്സ് കോഡിനേറ്റര്‍ ടി.ആര്. അനിത, പി.കെ. വിബിന് എന്നിവര്‍ സംസാരിച്ചു. അവധിക്കാലത്ത് ജ്യോതിസ് കോളജും ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും ചേര്‍ന്ന് 19 മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന റോബോട്ടിക്സ് ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7736000403, 9446762688, 9388968972.