റോഡുകളിലെ ശോചനീയാവസ്ഥ പരിഹരിക്കണം, കേരള കോണ്‍ഗ്രസ് (ജേക്കബ്)
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ റോഡുകള്‍ തകര്‍ന്ന് കുണ്ടും കുഴികളുമായിരിക്കുന്ന അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും മാപ്രാണം നന്തിക്കര റോഡ് പണി തുടങ്ങാത്തതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇരിങ്ങാലക്കുട പ്രിയഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് സാം തോംസണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശി കോട്ടപ്പുറം പ്രമേയം അവതരിപ്പിച്ചു. ഭരതന് പോത്താട്ടില്, എന്‍.എം. ജോയ്, ബെന്നി ജോണ്‍, കെ. അഷറഫ്, പി.കെ. വേലായുധന്, ടി.യു. ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.