ഗായത്രി റെസിഡന്‍സ് അസോസിയേഷന്റെ കുടുംബസംഗമം നടത്തി
ഇരിങ്ങാലക്കുട: ഗായത്രി റെസിഡന്‍സ് അസോസിയേഷന്റെ കുടുംബസംഗമം കൂടിയാട്ട ആചാര്യന് വേണുജി ഉദ്ഘാടനം നിര്‍വഹിച്ചു. ഗായത്രി ഹാളില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന് പ്രസിഡന്റ് കെ.ജി. സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ അംഗീകാരങ്ങള്‍ നേടിയ വേണുജി, കാവല്ലൂര്‍ ഗംഗാധരന്, പ്രഫ വി.കെ. ലക്ഷ്മണന്‍നായര്‍, സരിത എന്നിവരെയും കൈകൊട്ടിക്കളിയില്‍ വേള്‍ഡ് റെക്കോര്‍ഡ് നേടിയ അസോസിയേഷന് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
ഇതോടനുബന്ധിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന് ത്യശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്ഐ കെ.ബി. സുകുമാര്‍, സിപിഒ വി.എസ്. അജിത് എന്നിവര്‍ നേതൃത്വം നല്കി. അസോസിയേഷന് സെക്രട്ടറി വി.പി. അജിത്കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.ആര്. സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം