ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ കിഡ്സ് സ്പോര്‍ട്സ് മീറ്റ് നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ പ്രൈമറി വിദ്യാര്‍ഥികളുടെ കായികമേള കിഡ്സ് സ്പോര്‍ട്സ് മീറ്റ് സെക്രട്ടറി വി. രാജന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ പ്രൈമറി വിദ്യാര്‍ഥികളുടെ കായികമേള കിഡ്സ് സ്പോര്‍ട്സ് മീറ്റ് 2024 25 നടത്തി. ഉദ്ഘാടന ചടങ്ങില്‍ സെക്രട്ടറി വി. രാജന് പതാക ഉയര്‍ത്തി മേള ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന് നായര്‍, വിവേകാനന്ദന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രൈമറി ക്ലാസുകളിലെ ലീഡര്‍മാര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് കുട്ടികള്‍ കായികപ്രതിജ്ഞയെടുത്തു. ആവേശകരമായ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കായികാധ്യാപകരായ റോസ്മി, സലീഷ്, ശ്യാം എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.

യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്
ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് നടന്നു
ആലേങ്ങാടന്‍ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി