എടതിരിഞ്ഞി ബാങ്ക് കെട്ടിട ഉദ്ഘാടനം
![](https://irinjalakuda.news/wp-content/uploads/2025/02/EDATHIRINJI-BANK-1024x683.jpg)
എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടിയൂര്‍ ബ്രാഞ്ച് ഓഫിസ് കെട്ടിടം മന്ത്രി ആര്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടിയൂര്‍ ബ്രാഞ്ച് ഓഫീസ് കെട്ടിടം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.വി. ബാബുരാജന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് നല്കിയ ധനസഹായം മന്ത്രി ഏറ്റുവാങ്ങി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന്, ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു പ്രദീപ്, ടി.ആര്. ഭുവനേശ്വരന്‍, കെ.സി. ബിജു, വാണി കുമാര്‍ കോപ്പുള്ളി പറമ്പില്‍, വി.എ. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://irinjalakuda.news/wp-content/uploads/2025/02/EDATHIRINJI-BANK789-1024x568.jpg)