കരൂപ്പടന്നയില്‍ അഖിലേന്ത്യ ഫുട്ബോള്‍ മാമാങ്കം.. ലോഗോ പ്രകാശനം നടത്തി
![](https://irinjalakuda.news/wp-content/uploads/2025/02/KARUPADANNA-FOOTBALL-LOGO-1024x767.jpg)
കരൂപ്പടന്ന അഖിലേന്ത്യ സെവെന്‍സ് ഫുട്ബോള്‍ മത്സരത്തിന്റെ ലോഗോ പ്രകാശനം അഡ്വ. വി.ആര്. സുനില്‍ കുമാര്‍ എംഎല്‍എ നിര്‍വഹിക്കുന്നു.
കരൂപ്പടന്ന: കരൂപ്പടന്ന വാഗസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 2025 ഏപ്രില്‍ നാല് മുതല്‍ പ്രമുഖ ടീമുകള്‍ അണി നിരക്കുന്ന അഖിലേന്ത്യ സെവെന്‍സ് ഫുട്ബോള്‍ മത്സരം കരൂപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്നു. പടിയത്ത് പുത്തന്‍കാട്ടില്‍ ഇബ്രാഹിംക്കുട്ടി സ്മാരകമായി കെഎഎസ്സിഒ കപ്പിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ലോഗോ പ്രകാശനം അഡ്വ. വി.ആര്. സുനില്‍ കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി മുഖ്യാഥിതിയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് ഗ്രാമപ്പഞ്ചായത്ത് അംഗം സദക്കത്തുള്ള വാഗസ് മുഖ്യ രക്ഷാധികാരി ഫസല്‍ പുത്തന്‍കാട്ടില്‍, ഗള്‍ഫ് ഗ്ലോബല്‍ സ്റ്റാര്‍ മസ്ക്കറ്റ് എം.ഡി. കുട്ടന് അപ്പാട്ട്, മെല്‍ബ ഐസ് ക്രീം എം.ഡി. അസീസ് ഹാജി, ക്ലബ് പ്രസിഡന്റ് വി.ഐ. അഷ്റഫ്, സെക്രട്ടറി കെ.എം. ഷമീര്‍, മനോജ് അന്നിക്കര, ഫഹദ് പുളിക്കന്‍, അബൂബക്കര്‍, ജിത്ത്, ശിഹാബ്, അനില്‍ കുമാര്‍, സലിം എന്നിവര്‍ പ്രസംഗിച്ചു.