കല്‍പ്പറമ്പ് ഫൊറോന കുടുംബ കൂട്ടായ്മയുടെ സംഗമം നടത്തി

കല്‍പ്പറമ്പ് ഫൊറോന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ 10 ഇടവകകളില്‍ നിന്നുള്ള കുടുംബ സമ്മേളന ഭാരവാഹികളുടെ സംഗമം രൂപത ഡയറക്ടര്‍ റവ.ഡോ. ജോജി പാലമറ്റം ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറമ്പ്: കല്‍പ്പറമ്പ് ഫൊറോന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ 10 ഇടവകകളില്‍ നിന്നുള്ള കുടുംബ സമ്മേളന ഭാരവാഹികളുടെ സംഗമംകല്പ്പറമ്പ് ആവേ മരിയ ഹാളില്‍ വെച്ച് നടന്നു. രൂപത ഡയറക്ടര്‍ റവ.ഡോ. ജോജി പാലമറ്റം ഉദ്ഘാടനം ചെയ്തു. കല്‍പ്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍, വെള്ളാങ്ങല്ലൂര്‍ പള്ളി വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കല്‍പ്പറമ്പ് ഫൊറോന അസി. വികാരി ഫാ. ജെറിന് മാളിയേക്കല്‍, ഫൊറോന പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, മദര്‍ സിസ്റ്റര്‍ ആന്‍ ഗ്രെയ്സ് എഫ്സിസി, ട്രസ്റ്റി ജോസ് പാലത്തിങ്കല്‍, കേന്ദ്ര സമിതി പ്രസിഡന്റ് ലാസര്‍ വിതയത്തില്‍, ഫൊറോന സെക്രട്ടറി ടോളി ജോഷി, ജോ സെക്രട്ടറി ജോണ്സന് അരിമ്പൂപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.