മാങ്ങ പറിക്കാന്‍ കയറിയ ആള് മാവില്‍ നിന്ന് വീണു മരിച്ചു

പട്ടേപ്പാടം: മാങ്ങ പറിക്കാന്‍ കയറിയ ആള് മാവില്‍ നിന്ന് വീണു മരിച്ചു. മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ തെരുവില്‍ പരേതനായ അബ്ദുള്‍ ഖാദര്‍ മകന് ഷാജി (55) യാണ് മരിച്ചത്. കൊറ്റനെല്ലൂര്‍ ആക്കപ്പിള്ളിയില് കച്ചവടം നടത്തിയ മാങ്ങ പറിക്കാന്‍ കയറിയതായിരുന്നു ഷാജി. മാങ്ങ പറികഴിഞ്ഞ് ഇറങ്ങവെ ഉണക്കക്കൊമ്പില്‍ ചവിട്ടി നെഞ്ചടിച്ചു വീഴുകയായിരുന്നു. സംസ്കാരം നാളെ രാവിലെ 10 ന് പട്ടേപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മാതാവ്: ജമീല. ഭാര്യ: ഷക്കീല. മക്കള്‍: ഷജില, ഷാനവാസ്. മരുമകന്: ഷാഹിര്‍