വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങവേ കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകര്‍ന്ന കാര്‍.
കോണത്തുക്കുന്ന്; മനക്കലപ്പടിയില്‍ കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ചെന്ത്രാപ്പിന്നി സ്വദേശി വലിയകത്ത് വീട്ടില്‍ ഷെറീഫ് (58), കോണത്തുകുന്ന് സ്വദേശികളായ അറക്കല്‍ വീട്ടില്‍ അഹമദ് (73), ഭാര്യ കൊച്ചു ഖദീജ(63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. വിവാഹ സത്കാരം കഴിഞ്ഞ് അഹമദിനെയും ഭാര്യ കൊച്ചു ഖദീജയെയും കോണത്തുക്കുന്നിലെ വീട്ടില്‍ കൊണ്ടുവിടുന്നതിനുവേണ്ടി വരുമ്പോഴാണ് അപകടം സംഭവിച്ചത്.
ഇരിങ്ങാലക്കുടയില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഷെറീഫാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മൂന്നു പേരെയും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഷെറീഫിനാണ് ഗുരുതര പരിക്കുകളുള്ളത്. ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
