മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ക്യാമ്പ് സമാപന സമ്മേളനം നടത്തി

മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ ക്യാമ്പിന്റെ സമാപന സമ്മേളനം പ്രശസ്ത കലാകാരനും കലാമണ്ഡലം നൃത്ത അധ്യാപകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ ക്യാമ്പിന്റെ സമാപന സമ്മേളനം പ്രശസ്ത കലാകാരനും കലാമണ്ഡലം നൃത്ത അധ്യാപകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു.സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ രേഖ പ്രദീപ്, എ.എക്സ്. ഷീബ, കെ.ജി. സിനി, പി.ടി. ഭവ്യ അധ്യാപികമാരായ പി.എസ്. ശ്രീകല, ടി.എസ്. ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു.