കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചു; കോണ്‍ഗ്രസ് കാറളം ആലും പറമ്പ് ജംഗ്ഷനില്‍ വഴി തടയല്‍ സമരം നടത്തി

കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് കാറളം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം ആലുംപറമ്പ് ജംഗ്ഷനില്‍ നടത്തിയ വഴി തടയല്‍ സമരം.
കാറളം: കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് കാറളം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം ആലും പറമ്പ് ജംഗ്ഷനില്‍ വഴി തടയല്‍ സമരം നടത്തി. ഏപ്രില്‍ മാസത്തില്‍ കരുവന്നൂര്‍ വലിയപാലം മുതല്‍ ആരംഭിച്ച ടാറിംഗ് കാറളം രണ്ടാം വാര്‍ഡ് പ്രദേശത്ത് എത്തി കഴിഞ്ഞ ഒരു മാസമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കാറളം ആലുംപറമ്പ് വരെ ഇനിയും ഒന്നര കിലോമീറ്ററോളം ടാറിംഗ് ബാക്കിയാണ്.
കാറളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പ്രദ്ദേശത്തേ ജനങ്ങള്‍ ഇത് മൂലം കഷ്ടപ്പെടുന്നത് അധികാരികളുടെ പിടിപ്പ് കേട് കൊണ്ടാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍ വടക്കേത്തല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, ഭാരവാഹികളായ സജീഷ് ജോസഫ്, കെ.കെ. മുകുന്ദന്, കെ.ബി. ഷമീര്‍, പി.എ. ജലാല്‍, രാധാകൃഷ്ണന് കക്കേരി എന്നിവര്‍ പ്രസംഗിച്ചു.