എടക്കുളം ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ഊട്ടുതിരുനാള് നാളെ

എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പ് ഫാ. ജോസ് മഞ്ഞളി നിര്‍വഹിക്കുന്നു. വികാരി ഫാ. ജോണ്സണ് മാനാടന്‍ സമീപം.
എടക്കുളം: സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ഊട്ടുതിരുനാള് നാളെ ആഘോഷിക്കും. ദേവാലയത്തില്‍ നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചിരിപ്പുകര്‍മം കല്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.15ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് വികാരി ഫാ. ജോണ്സണ് മാനാടന്‍ മുഖ്യകാര്‍മികനായിരിക്കും. തിരുനാള്‍ദിനമായ നാളെ രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വംവഹിക്കും. ഫാ. ഡയസ് ആന്റണി വലിയമരത്തിങ്കല്‍ സന്ദേശംനല്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ്സണ് മാനാടന്‍, കൈക്കാരന്മാരായ യു.കെ. തോമസ്, എ.വി. ജെയ്സന്, തിരുനാള്‍ കണ്‍വീനര്‍ ബിജു വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.