യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി സംഭാര വിതരണം നടത്തി

ത്തില്നടത്തുന്ന സംഭാര വിതരണം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ്. അബ്ദുള്‍ ഹക്ക് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ക്ക് സംഭാര വിതരണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹക്ക് സംഭാരവിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മുന്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, സെക്രട്ടറി എബിന് ജോണ്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീരാം ജയപാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.