കല്ലേറ്റുംകര കോസ്മോപൊളിറ്റന്‍ സോഷ്യല്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ഓപ്പണ്‍ വിഭാഗത്തില്‍ വിനോദ് (മലപ്പുറം), റൗഷല്‍ (എറണാകുളം) സഖ്യം വിജയികളായി

കല്ലേറ്റുംകര കോസ്മോപൊളിറ്റന്‍ സോഷ്യല്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഖില കേരള ഷട്ടില്‍ ബാഡ്മിന് ടൂര്‍ണമെന്റില്‍ വിജയികളായവര്‍ക്ക് വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും ടൂര്‍ണ്ണമെന്റ് കമ്മിറ്റി രക്ഷാധികാരിയുമായ ഷാജു വാലപ്പന് ട്രോഫി സമ്മാനിക്കുന്നു.
കല്ലേറ്റുംകര: കല്ലേറ്റുംകര കോസ്മോപൊളിറ്റന്‍ സോഷ്യല്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലബ് സ്ഥാപകന്‍ കെ.പി. ജോസ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി നടത്തിയ അഖില കേരള ഷട്ടില്‍ ബാഡ്മിന് ടൂര്‍ണമെന്റ് സമാപിച്ചു. 70+ ഓപ്പണ്‍ വിഭാഗത്തില്‍ വിനോദ് (മലപ്പുറം), റൗഷല്‍ (എറണാകുളം) സഖ്യം വിജയികളായി. നാസര്‍ അരുണ്‍ (കോഴിക്കോട്) രണ്ടാം സമ്മാനം കരസ്ഥമാക്കി. ബിഗിനര്‍ വിഭാഗത്തില്‍ അഷ്ടമിച്ചിറ ആശാ ക്ലബിലെ ജിന്സണ് മാസ്റ്റര്‍, വൈശാഖ് സഖ്യം വിജയികളായി ചക്കര പാടം ഗോള്‍ഡന്‍ ഫെദര്‍ ക്ലബിലെ നദീ സേവിയര്‍ സഖ്യം രണ്ടാം സമ്മാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് തുളുവത്ത്, വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും ടൂര്‍ണ്ണമെന്റ് കമ്മിറ്റി രക്ഷാധികാരിയുമായ ഷാജു വാലപ്പന്, സെക്രട്ടറി ബൈജു പഞ്ഞിക്കാരന്‍ ട്രഷറര്‍ ബിജു പനംകൂടന്‍, ഷാജന്, കള്ളി വളപ്പില്‍, പോളി പീണിക്കപ്പറമ്പില്‍, ഉണ്ണികൃഷ്ണന് പുതുവീട്ടില്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. കായിക വിനോദത്തിലൂടെ ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ നാല് ദിവസങ്ങളിലായി 50 ഓളം ടീമുകള്‍ പങ്കെടുത്തു.