ആര്‍എല്‍വി തന്വി സുരേഷ് അവതരിപ്പിച്ച ഭരതനാട്യം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് ആര്‍എല്‍വി തന്വി സുരേഷ് അവതരിപ്പിച്ച ഭരതനാട്യം പ്രോക്ഷക മനസുകള്‍ കീഴടക്കി. തൃപ്പൂണിത്തറ ആര്‍എല്‍വി കോളജില്‍ നിന്നും ഭരനാട്യത്തില് ബിരുദം പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ ബിരുദാനന്തര ബിരുദം രണ്ടാം വര്‍ഷം പഠിക്കുകയാണ്. 2022 എംജി യൂണിവേഴ്സിറ്റി കലാതിലകം ആണ്. കേരള സര്‍ക്കാരിന്റെ കലാരത്ന പുരസ്കാരം 2022 ല്‍ ലഭിച്ചു. 2024 ല്‍ കേരള കലാമണ്ഡലം കല്യാണികുട്ടിയമ്മ അവാര്‍ഡ് ജോതാവുമായിരുന്നു. ചെന്നൈ കലാക്ഷേത്ര ഹരിപത്മന്‍, ദിവ്യ ഹരിപത്മന്‍ ദമ്പതിമാരുടെ ശിക്ഷ്യയാണ്. അവരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചു വരുന്നത്.
ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കൂടല്‍മാണിക്യം പോലുള്ള ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുക എന്നുള്ളതെന്ന് തന്വി സുരേഷ് പറഞ്ഞു. ആദ്യമായാണ് താന്‍ കേരളത്തില്‍ ഒരു മണിക്കൂര്‍ നീണ്ടുനില്ക്കുന്നൊരു കച്ചേരി പോലുള്ള നൃത്തം ഒരു ട്രാന്‍സ്ജെന്‍ഡറായി ക്ഷേത്ര പരിപാടികളില്‍ അവതരിപ്പിക്കുന്നത്. അതിലൊരു ഭാഗ്യം ലഭിചചതില് ഏറെ സന്തോഷമുണ്ടെന്നു തന്വി പറഞ്ഞു. 2022 ല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കുച്ചുപ്പുടി അവതരിപ്പിച്ചിരുന്നു. വേദിയില്‍വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു തന്വി സുരേഷിനെ അഭിനന്ദിച്ചു.
