കശ്മീരിലെ പഹല്‍ഹാമില്‍ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കശ്മീരിലെ പഹല്‍ഹാമില്‍ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: കശ്മീരിലെ പഹല്‍ഹാമില്‍ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ഠാണ സെന്ററില്‍ നിരവധി അംഗങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും, തിരി തെളിയിച്ചു് രാജ്യത്തിന്റെ ഭീകര വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. ആന്റോ, ഡീന്‍ ഷഹീദ്, ഷൈജോ ജോസ്, ലിഷോണ്‍ ജോസ്, സന്തോഷ് കുമാര്‍, ബേബി ജോസ്, ജോഫി ബിജു, കെ.ജെ. തോമസ്, സോണി ഊക്കന്‍, ജോസ് മൊയലന്, ഡയസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.