തേമാലിത്തറ റോഡ് ഉദ്ഘടനവും കായികപ്രതിഭകളെ ആദരിക്കലും

അവിട്ടത്തൂര്‍ തേമാലിത്തറ റോഡിന്റെ ഉദ്ഘാടനവും കായികപ്രതിഭകളെ ആദരിക്കലും പി.ടി. ഉഷ നിര്‍വഹിച്ചു സംസാരിക്കുന്നു.
അവിട്ടത്തൂര്‍: രാജ്യസഭാംഗം പി.ടി. ഉഷയുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച വേളൂക്കര അവിട്ടത്തൂര്‍ തേമാലിത്തറ റോഡിന്റെ ഉദ്ഘടനവും കായികപ്രതിഭകളെ ആദരിക്കലും പി.ടി. ഉഷ നിര്‍വഹിച്ചു. 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളിലെ ഫുട്ബോള്‍ ക്ലബിന്റെ വികസന കാര്യങ്ങളും ഓങ്ങിച്ചിറ നീന്തല്‍കുളത്തിന്റെ പ്രാധാന്യവും ചര്‍ച്ചചെയ്തു. അവിട്ടത്തൂര്‍ തേമാലിത്തറ പരിസരത്തുനടന്ന ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെംബര്‍ ശ്യാംരാജ് തെക്കാട്ട്, ആര്‍എസ്എസ് സംസ്ഥാന പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ബിജെപി സംസ്ഥാന സമിതിയഗം സന്തോഷ് ചെറാകുളം എന്നിവര്‍ സംസാരിച്ചു.
