കളത്തുംപടി ദുര്‍ഗ്ഗാദേവി ക്ഷേത്ര നവീകരണ കലശ ത്തിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടന്നു

കളത്തുംപടി ദുര്‍ഗ്ഗാദേവി ക്ഷേത്ര ശ്രീകോവില്‍ സമര്‍പ്പണവും പുനപ്രതിഷ്ഠയും നവീകരണ കലശ ത്തിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം തോട്ടപ്പള്ളി വേണുഗോപാല മേനോന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കളത്തുംപടി ദുര്‍ഗ്ഗാദേവി ക്ഷേത്ര നവീകരണ കലശത്തിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം തോട്ടപ്പള്ളി വേണുഗോപാല മേനോന് നിര്‍വഹിച്ചു. അനുഷ്ഠാന കലാരൂപങ്ങളായ പടയണി, കുത്തിയോട്ടം, മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, പാവക്കഥകളി, ഓട്ടംതുള്ളല്‍, ചാക്യാര്‍കൂത്ത്, ശീതങ്കന്‍ തുള്ളല്‍, കുറത്തിയാട്ടം, പാഠകം, ബ്രാഹ്മിണിപ്പാട്ട്, മൃദംഗ മേള, തുടങ്ങിയവയും ഭരതനാട്യം, ഒഡീസി, മോഹിനിയാട്ടം, തായമ്പക, പഞ്ചാരിമേളം,കഥകളി തുടങ്ങിയ നിരവധി പരിപാടികളാണ് നവീകരണത്തോടെ അനുബന്ധിച്ച് നടക്കുന്നത്. ചടങ്ങില്‍ നവീകരണ സമിതി രക്ഷാധികാരി നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഊരാളനും മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗം യൂണിയന് ചെയര്‍മാനുമായ അഡ്വ. ഡി. ശങ്കരന്‍കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ക്ഷേത്രം തന്ത്രി നെടുവത്ത് കൃഷ്ണന് നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. കിഴക്കമ്പടി ദുര്‍ഗ്ഗാദേവി ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് ശിവദാസ് പള്ളിപ്പാട്ട്, മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗം യൂണിയന് സെക്രട്ടറി എസ് കൃഷ്ണകുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആശാ സുരേഷ്, നവീകരണ സമിതി ജനറല്‍ കണ്‍വീനര്‍ മനോജ് കല്ലിക്കാട്ട്, ക്ഷേത്രക്ഷേമ സമിതി സെക്രട്ടറി മനോജ് കുമാര്‍ മാടശ്ശേരി എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണത്തിനും പുഃനപ്രതിഷ്ഠയ്ക്കും നവീകരണ കലശത്തിനും മുന്നോടിയായുള്ള കലവറ നിറയ്ക്കല്‍ ഭക്തി സാന്ദ്രമായിരുന്നു. ക്ഷേത്രം നടപ്പുരയില്‍ നടന്ന ചടങ്ങില്‍ നവീകരണ സമിതി രക്ഷാധികാരി നളിന്‍ ബാബു ആദ്യ സമര്‍പ്പണം നടത്തി. രാജഗോപാല്‍ മഠത്തിപ്പറമ്പിലും കുടുംബവും ചേര്‍ന്ന് അരിയും പലവ്യഞ്ജനങ്ങളും സമര്‍പ്പിച്ചു.