ഓപ്പറേഷന് സിന്ദൂര്‍: ഇരിങ്ങാലക്കുടയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനവും ദേശസ്നേഹ സദസും സംഘടിപ്പിച്ചു

ഭാരത സൈന്യത്തിനും പ്രധാനമന്ത്രിയ്ക്കും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുടയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനവും ആല്‍ത്തറയ്ക്കല്‍ ദേശസ്നേഹ സദസും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: ഭാരത സൈന്യത്തിനും പ്രധാനമന്ത്രിയ്ക്കും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുടയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനവും ആല്‍ത്തറയ്ക്കല്‍ ദേശസ്നേഹ സദസും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ സൗത്ത് ജില്ല ജന:സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം ജന: സെക്രട്ടറി വി.സി. രമേഷ്, ജില്ല സെക്രട്ടറി രിമ പ്രകാശ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യര്‍, ജോജന്‍ കൊല്ലാട്ടില്‍, രാമചന്ദ്രന് കോവില്‍പറമ്പില്‍, നേതാക്കളായ സന്തോഷ് ബോബന്, രാജന് കുഴുപ്പുള്ളി, കെ.എം. ബാബുരാജ്, പ്രിയ അനില്‍, സുഭാഷ്, റീജ സന്തോഷ്, സിന്ധു സോമന്, വാണികുമാര്‍, സൂരജ് നമ്പ്യാങ്കാവ് എന്നിവര്‍ നേതൃത്വം നല്കി.