കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലങ്കാരവും എക്സിബിഷനും മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു

മത സൗഹാര്‍ദ ആല്‍മര ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബഹുനില പന്തലും ദീപാലങ്കാരവും എക്സിബിഷനും മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വകുപ്പുകള്‍, വിനോദത്തിന് പ്രാധാന്യം നല്‍കിയുള്ള ജയന്റ് വീല്‍, ഫ്ളോട്ടിംഗ് വഞ്ചി, വിവിധ ഗെയിമുകള്‍, കളിക്കോപ്പുകള്‍, അലങ്കാര വസ്തുക്കള്‍, ഐസ്ക്രീം എന്നിവയുടെ അടക്കം നൂറോളം സ്റ്റാളുകളാണ് ഇത്തവണ എക്സിബിഷന് എത്തിയിട്ടുള്ളത്.
ഐസിഎല്‍ ഫിന്‍കോര്‍പ് ആണ് ബഹുനില പന്തലും ദീപാലങ്കാരങ്ങളും ഒരുക്കിയത്. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പഴ്സണ്‍ മേരിക്കുട്ടി ജോയ് ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി കെ.ജി. അനില്‍കുമാര്‍, കെഎസ്ഇ ലിമിറ്റഡ് എംഡി എം.പി. ജാക്സണ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, സന്തോഷ് ബോബന്, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, കെ.കെ. ബിന്ദു, വി.സി. പ്രഭാകരന്, അഡ്മിനിസ്ട്രേറ്റര്‍ ഉഷ നന്ദിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മത സൗഹാര്‍ദ്ദ ആല്മരത്തില് പച്ച വെളിച്ചം തെളിഞ്ഞു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ചരിത്ര പ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുണ്യപുരാതനവും ചരിത്രമുറങ്ങുന്നതുമായ പള്ളിവേട്ട ആല്‍മരം കഴിഞ്ഞ 18 വര്‍ഷക്കാലമായി പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നിസാര്‍ അഷറഫിന്റെ നേതൃത്വത്തില്‍ ദീപാലംകൃതമായി. നൂറോളം ഹലജന്‍ ബള്‍ബുകളാല്‍ വരുന്ന 10 ദിനങ്ങളിലും ആല് മരത്തിലും ആല്‍ത്തറയിലും പച്ച വെളിച്ചം തെളിയും. മത സൗഹാര്‍ദ ആല്‍മര ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി, കെഎസ്ഇ എംഡി എം.പി. ജാക്സണ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ലാറ്റിനമേരിക്കന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ് വില്‍ അമ്പാസിഡര്‍ അഡ്വ. കെ.ജി. അനില്‍ കുമാര്‍ വിശിഷ്ടാതിഥി ആയിരു്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഠാണാ ജുമ മസ്ജിദ് ഇമാം കബിര്‍ മൗലവി എന്നിവര്‍ മത സൗഹാര്‍ദ സന്ദേശങ്ങള്‍ നല്കി. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, അഡ്മിനിസ്ട്രേറ്റര്‍ ഉഷ നന്ദിനി സാമുഹ്യ പ്രവര്ത്തകന് ടെല്‍സണ്‍ കോട്ടോളി, നിസാര്‍ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.