ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു

തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാല്‍ തകര്‍ന്ന 30 റോഡുകള്‍ക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരസഭയിലെ പാര്‍ക്ക് വ്യൂ റോഡ് 45 ലക്ഷം, ഇരിങ്ങാലക്കുട ബ്ലോക്ക് സാന്ത്വന സദന് ലിങ്ക് റോഡ് 31.3 ലക്ഷം, പേഷ്ക്കാര്‍ റോഡ് 45 ലക്ഷം,
തളിയക്കോണം സ്റ്റേഡിയം കിണര്‍ റോഡ് 36.4 ലക്ഷം, വായനശാല കലി റോഡ് പൊറത്തൂര്‍ അമ്പലം വരെ 42.1 ലക്ഷം, പറക്കുളം റോഡ് ഗാന്ധിഗ്രാം ഗ്രൗണ്ട് റോഡ് 28 ലക്ഷം എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചത്. പാര്‍ക്ക് വ്യൂ റോഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, മുനിസിപ്പല്‍ എന്‍ജിനീയര്‍ സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.