കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് മേഖലാ സമ്മേളനം

കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് ഭാരവാഹികളായ മൂലയില്‍ വിജയകുമാര്‍ (പ്രസിഡന്റ്), രാജീവ് മുല്ലപ്പിള്ളി (സെക്രട്ടറി), ജോസ് മാമ്പിള്ളി (ട്രഷറര്‍).
ഇരിങ്ങാലക്കുട: കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. മൂലയില്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഗോപി ചക്കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് അംഗത്വ വിതരണവും നിര്‍വ്വഹിച്ചു.
നവീന്‍ ഭഗീരഥന് സ്വാഗതവും രാജീവ് മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി മൂലയില്‍ വിജയകുമാര്‍ (പ്രസിഡന്റ്), കെ.കെ. ചന്ദ്രന് (വൈസ് പ്രസിഡന്റ്), രാജീവ് മുല്ലപ്പിള്ളി (സെക്രട്ടറി), ബെന്നറ്റ് തൗണ്ടാശേരി (ജോ. സെക്രട്ടറി), ജോസ് മാമ്പിള്ളി (ട്രഷറര്‍), ഷോബി കെ പോള്‍, നവീന്‍ ഭഗീരഥന്, അഞ്ജലി പി ഉണ്ണികൃഷ്ണന് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
