പുളിക്കലച്ചിറപ്പാലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി മന്ത്രി ഡോ. ആര്. ബിന്ദു

മന്ത്രി ഡോ. ആര്. ബിന്ദു പുളിക്കലച്ചിറപ്പാലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നു.
ഇരിങ്ങാലക്കുട: പടിയൂര്‍-പൂമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രധാന പാലങ്ങളില്‍ ഒന്നായി മാറുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി ഡോ. ആര്. ബിന്ദു നേരിട്ടെത്തി. ഈ വര്‍ഷത്തെ നാലമ്പല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ജൂലൈ ആദ്യവാരം തന്നെ പണിപൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ പടിയൂര്‍ പൂമംഗലം പഞ്ചായത്തുകള്‍ തമ്മിലുള്ള ഗതാഗതം സുഗമമാകുന്നതോടൊപ്പം തന്നെ നാലമ്പല തീര്‍ത്ഥാടകര്‍ക്കും യാത്ര ഏറെ സൗകര്യപ്രദമാകും. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, ലിജി രതീഷ് ജനപ്രതിനിധികള്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.