പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയുടെ പുല്ലൂര്‍ അങ്ങാടി കപ്പേളയില്‍ തിരുനാള്‍ ഇന്ന്

പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയുടെ പുല്ലൂര്‍ അങ്ങാടി കപ്പളയില് വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ വ്യാകുല മാതാവിന്റെയും സംയുക്ത തിരുനാളിന് വികാരി റവ.ഡോ ജോയ് വട്ടോലി സിഎംഐ കൊടിയേറ്റുന്നു.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ഇടവകയുടെ പുല്ലൂര്‍ അങ്ങാടി കപ്പേളയില്‍ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ വ്യാകുല മാതാവിന്റെയും സംയുക്ത തിരുനാളിന് വികാരി റവ.ഡോ. ജോയ് വട്ടോലി സിഎംഐ കൊടിയേറ്റി. തിരുനാള്‍ ദിനമായ ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ. 5:30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാ. ലിന്‍സ് മേലെപ്പുറം സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിക്കുശേഷം ആശീര്‍വദിച്ച നേര്‍ച്ച പായസം വിതരണം ഉണ്ടായിരിക്കും.