വീട്ടില്‍ സൂക്ഷിച്ച് അനധികൃത മദ്യവില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

ഉണ്ണി.
ഇരിങ്ങാലക്കുട: വീട്ടില്‍ സൂക്ഷിച്ച് അനധികൃതമായി മദ്യവില്‍പ്പന നടത്തുകയായിരുന്ന ഒരാളെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പിടികൂടി. കരൂപ്പടന്ന ജനതാകോര്‍ണര്‍ സ്വദേശി പെരുമ്പിലായില് വീട്ടില്‍ ഉണ്ണി (52) യാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കരൂപ്പടന്ന ജനതാകോര്ണറിലുള്ള ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് 500 മില്ലി ലിറ്ററിന്റെ ഒമ്പത് പ്ലാസ്റ്റിക് കുപ്പികളിലായി 4.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ സി.എം. ക്ലീറ്റസ്, മുഹമ്മദ് റാഷി, സുബിന്, എഎസ്ഐ സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എം. ഷാബു, ജിജില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉണ്ണിയെ അറസ്റ്റ്ചെയ്തത്.