ഡോ. ശാലിനി അവതരിപ്പിച്ച മോഹിനിയാട്ടം ആസ്വാദകരുടെ മനം കവര്‍ന്നു

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഡോ. ശാലിനി അവതരിപ്പിച്ച മോഹിനിയാട്ടം.
ഇരിങ്ങാലക്കുട: തൃപ്പൂണിത്തുറ ആര്‍എല്‍വി ഗവ. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ൈന് ആര്‍ട്സ് മോഹിനിയാട്ടം വിഭാഗം മേധാവി ഡോ. ശാലിനി അവതരിപ്പിച്ച മോഹിനിയാട്ടം അസ്വാദകരുടെ മനം കവര്‍ന്നു. ചങ്ങനാശേരി എസ്ബി കോളജിലെ സംസ്കൃതത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഇ.എന്‍. നാരായണന്റെ മാര്‍ഗനിര്‍ദേശപ്രകാരം കേരള കലാമണ്ഡലം ചെറുതുരുത്തി സര്‍വ്വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ഗവേഷണ മേഖല മോഹിനിയാട്ടത്തില്‍ താല സമ്പ്രദായം ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയുള്‍പ്പടെ ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ ഇരുപത് വര്‍ഷത്തെ പരിചയവും കൊറിയോഗ്രാഫിയില്‍ 12 വര്‍ഷത്തെ പരിചയവുമുണ്ട്.
പിതാവ് ആര്‍എല്‍വി ദാമോദര പിഷാരടി പ്രശസ്ത കഥകളി കലാകാരനാണ്. ആദ്യം വിക്നവിനാശകനായ ഗണപതിയെ പൂജിക്കുന്ന ഒരു ഇനത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. അതിനുശേഷം ധരുവര്ണം അത് ഭഗവതിയെ സ്തുതിക്കുന്നതായിരുന്നു. പിന്നെ സംഗമേശ്വരനെ (ഭരതന്) സ്തൂതിക്കുന്ന മംഗളത്തോടുകൂടി അവസാനിപ്പിച്ചു. 2021 ല്‍ ന്യൂഡല്‍ഹിയിലെ ദൂരദര്ശന് ഡയറക്ടറേറ്റിന്റെ സെന്‍ട്രല്‍ ഓഡിഷന് ബോര്‍ഡില്‍ നിന്ന് മോഹിനിയാട്ടത്തിന് എ ഗ്രേഡ് ലഭിച്ചു. കോട്ടയം എംജി സര്‍വകലാശാലയിലെ മോഹിനിയാട്ടം വിഭാഗത്തിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്േഴ്സണായിരുന്നു.
2006 ബിഎ (മോഹിനിയാട്ടം) ഡിഗ്രി യൂണിവേഴ്സിറ്റി പരീക്ഷയിലും 2008 ല്‍ എംഎ (മോഹിനിയാട്ടം) ഡിഗ്രി യൂണിവേഴ്സിറ്റി പരീക്ഷയിലും ഒന്നാം റാങ്ക് നേടി. സ്കൂള്‍ തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും കഥകളി, മോഹിനിയാട്ടം എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തമിഴ് താളമായ തിരുപ്പുകഴില്‍ ഒരു ചോല്ക്കെട്ട് നൃത്തസംവിധാനം ചെയ്തു. അഞ്ച് കേരള താളങ്ങളിലെയും അഞ്ച് വ്യത്യസ്ത രാഗങ്ങളിലെയും പഞ്ച കന്യാസിനെക്കുറിച്ചുള്ള അഞ്ച് ഇനങ്ങള്‍ കോറിയോഗ്രാഫി ചെയ്തീട്ടുണ്ട്. ഗണപതി സ്തുതി, വര്‍ണ്ണങ്ങള്‍, പദങ്ങള്‍, കീര്‍ത്തനങ്ങള്‍, തില്ലാനകള്, ശ്ലോകങ്ങള്‍ തുടങ്ങി നിരവധി ഇനങ്ങള്‍ നൃത്തം ചെയ്തിട്ടുണ്ട്.