കൂടല്‍മാണിക്യം ഇല്ലംനിറ; വിത്തുവിതച്ചു

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കായി കൊട്ടിലാക്കല്‍ പറമ്പില്‍ വിത്തുവിതയ്ക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കായി വിത്ത് വിതച്ചു. ക്ഷേത്രം ഭൂമിയായ കൊട്ടിലാക്കല്‍ പറമ്പില്‍ നടന്ന ചടങ്ങ് ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന നെല്‍വിത്തുകളാണ് വിതച്ചത്. 90 ദിവസം മൂപ്പുള്ള നെല്വിത്തായതിനാല് ജലസേചനസൗകര്യം കുറവുള്ള കരകൃഷിക്ക് ഉത്തമമാണ് ഈ വിത്ത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. അജയ് കുമാര്‍, രാഘവന് മുളങ്ങാടന്‍, ബിന്ദു, അഡ്മിനിസ്ട്രേറ്റര്‍ ഉഷാനന്ദിനി, ദേവസ്വം മുന്‍ ചെയര്മാന് യു. പ്രദീപ് മേനോന് എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ഏഴുവര്‍ഷക്കാലമായി കര്‍ക്കടക മാസത്തിലെ അത്തം നാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഇല്ലം നിറയ്ക്കാവശ്യമായ കറ്റകള്‍ ഇവിടെ കൃഷി ചെയ്താണ് ക്ഷേത്രത്തിലേക്ക് എടുക്കുന്നത്. ജൂലായ് 30നാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ.