മണ്ണാത്തിക്കുളം റോഡ് റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം

മണ്ണാത്തിക്കുളം റോഡ് റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം കഥകളി ആചാര്യന് കലാനിലയം ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം കഥകളി ആചാര്യന് കലാനിലയം ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, സെക്രട്ടറി ദുര്‍ഗ്ഗ ശ്രീകുമാര്‍, എം. ശിവശങ്കര മേനോന്, സുനിത പരമേശ്വരന്, വി. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.