0480 ശ്രീകുമാരന്‍ തമ്പി പ്രഥമ അവാര്‍ഡ് റഫീക്ക് അഹമ്മദിന് സമ്മാനിച്ചു

0480 എന്ന കലാസാംസ്കാരിക സംഘടന എര്‍പ്പെടുത്തിയ പ്രഥമ ശ്രീകുമാരന്‍തമ്പി പുരസ്കാരം കവി റഫീഖ് അഹമ്മദിന് സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: പട്ടണത്തില്‍ രൂപം കൊണ്ട 0480 എന്ന കലാസാംസ്കാരിക സംഘടന എര്‍പ്പെടുത്തിയ പ്രഥമ ശ്രീകുമാരന്‍തമ്പി പുരസ്കാരം കവി റഫീഖ് അഹമ്മദിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമായിരുന്നു അവാര്‍ഡ്. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ഉദ്ഘാടനം കവി കുമാരന്തമ്പി നിര്‍വഹിച്ചു. പ്രദീപ് മേനോന് അദ്ധ്യക്ഷത വഹിച്ചു. പ്രതാപ് സിംഗ്, കലാഭവന്‍ നൗഷാദ്, വൈഗ കെ. സജീവ്, ഇ. ജയകൃഷ്ണന് എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. മേരിക്കുട്ടി ജോയ്, റഷീദ് കാറളം, റഫീക്ക് അഹമ്മദ്, ഇ. ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ശ്രീകുമാരന്‍ തമ്പിയുടേയും റഫീക്ക് അഹമ്മദിന്റേയും കോര്‍ത്തിണക്കിയ എടപ്പാള്‍ വിശ്വന് നയിച്ച ഗാനമേള, മീനാക്ഷി മേനോന്റെ മോഹിനിയാട്ടം, ശരണ്യ സഹസ്ര ടീമിന്റെ കഥക്, ജെഡിഎസ് ഡാന്‍സ് അക്കാദമിയുടെ നൃത്തം മറ്റു കലാപരിപാടികളും അരങ്ങേറി.